Connect with us

Screenima

Mohanlal and Shobana - Thudarum Movie

Gossips

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ഒടിടിയില്‍ വിറ്റുപോയില്ലേ? ഇതാണ് യാഥാര്‍ഥ്യം

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ജനുവരി 30 നു തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് തീരുമാനിച്ചതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ജനുവരി 30 നു സിനിമ തിയറ്ററുകളിലെത്തില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫെബ്രുവരി അവസാനത്തോടെയായിരിക്കും ‘തുടരും’ തിയറ്ററുകളിലെത്തുക.

ഒടിടി ബിസിനസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് ‘തുടരും’ റിലീസ് നീളാന്‍ കാരണം. ചിത്രത്തിന്റെ ഒടിടി അവകാശം ഇതുവരെ വിറ്റുപോയിട്ടില്ല. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ‘തുടരും’ നിര്‍മിക്കുന്നത്. നിര്‍മാതാവ് ആഗ്രഹിക്കുന്ന തുകയ്ക്കു ഒടിടിയില്‍ സിനിമ വിറ്റു പോകാത്തതാണ് ‘തുടരും’ നേരിടുന്ന പ്രതിസന്ധി. വലിയ ബജറ്റില്‍ ഒരുക്കിയ സിനിമയായതിനാല്‍ റിലീസിനു മുന്‍പേ ഒടിടി ബിസിനസിലൂടെ ‘സേഫ്’ സോണില്‍ കയറേണ്ടത് നിര്‍മാതാവിനു അത്യാവശ്യമാണ്. അതിനനുസരിച്ചുള്ള തുക ലഭിച്ച ശേഷമായിരിക്കും ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഉണ്ടാകുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Mohanlal - Thudarum Movie
Mohanlal – Thudarum Movie

ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം.

Continue Reading
To Top