Connect with us

Screenima

latest news

അടികിട്ടയ നമ്മളൊക്കെ നല്ലതാണോ? ചോദ്യവുമായി അശ്വതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു. ഇപ്പോള്‍ താരത്തിന്റെ പുതിയ പ്രതികരണമാണ് വൈറലായിരിക്കുന്നത്. ഫോണ്‍ പിടിച്ചുവെച്ചതിന്റെ പേരില്‍ തീര്‍ത്തുകളയുമെന്ന് അധ്യാപകന് നേരെ ഭീഷണി മുഴക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്.

ഇപ്പോഴിതാ വിദ്യാര്‍ത്ഥിയെ ശിക്ഷിക്കാനും കൊന്ന് കളയാനും വരെ പറഞ്ഞ് വരെ കമന്റ് കുറിച്ചവര്‍ക്കെതിരെ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി അശ്വതി ശ്രീകാന്ത്. അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്ന് കൊടുക്കും പോലെയാണെന്ന് അശ്വതി കുറിച്ചു. അധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ അടികൊണ്ട് വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകള്‍ കണ്ടു. കൊന്ന് കളയാനുള്ള ആഹ്വാനങ്ങള്‍ കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികള്‍ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ച് പറയുന്ന എത്ര പേരാണ്. അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ?. ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകള്‍ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ? എന്നാണ് താരം ചോദിക്കുന്നത്.

Continue Reading
To Top