latest news
കുടുംബജീവിതം വേണം: ആര്യ
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ മകള്‍ക്ക് അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ 18 വയസായി. അതേസമയം തനിക്ക് വിവാഹം ചെയ്ത് കുടുംബ ജീവിതം വേണമെന്ന് തനിക്ക് ഭയങ്കരമായി ആഗ്രഹമുണ്ടെന്നും ആര്യ വ്യക്തമാക്കി. രണ്ട് വര്‍ഷമായി ഈ ആ?ഗ്രഹം എന്റെ മനസിലുണ്ട്. ഇടയ്ക്ക് ഡിവോഴ്‌സി മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്താലോ എന്ന് ആലോചിച്ചിട്ടുണ്ട്. അതിന് പ്രചോദനമായ ഒരാള്‍ എന്റെ ജീവിതത്തിലുണ്ട്. പുള്ളിക്കാരി ഇപ്പോള്‍ കല്യാണം കഴിഞ്ഞ് സെറ്റില്‍ഡ് ഡൗണായി. മതിയാക്ക്, അതില്‍ രജിസ്റ്റര്‍ ചെയ്യ്, നല്ല ആലോചന വരും എന്ന് അവര്‍ പറഞ്ഞു എന്നും ആര്യ പറയുന്നു.