latest news
ഒരു പണിയും ഇല്ലാത്തവരാണ് കമന്റ് ചെയ്യുന്നത്: മാളവിക മേനോന്
Published on
ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മോശം കമന്റിടുന്നവരെക്കുറച്ചാണ് താരം സംസാരിക്കുന്നത്. ഒരു പണിയും ഇല്ലാത്തവരാണ് കമന്റ് ഇടാനായി ഇരിക്കുന്നത്. അല്ലാതെ ജോലിയും അതിന്റെ ടെന്‍ഷനുമായി ജീവിക്കുന്നവരൊന്നും ഇതിന് വേണ്ടി ഇരിക്കില്ല. ഈ കമന്റുകള്‍ ഒന്നും വായിക്കാതിരിക്കുകയാണ് വേണ്ടത്. ഞാന്‍ ഇപ്പോള്‍ ഇതൊന്നും വായിക്കാന്‍ പോകാറില്ലെന്നാണ് മാളവിക പറയുന്നത്.