Connect with us

Screenima

Pravinkoodu Shappu

Gossips

പ്രാവിന്‍കൂട് ഷാപ്പ് പരാജയത്തിലേക്കോ?

ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘പ്രാവിന്‍കൂട് ഷാപ്പ്’ ബോക്സ് ഓഫീസില്‍ കിതയ്ക്കുന്നു. ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് ഒന്നര കോടിക്ക് അടുത്ത് കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ വീണു. വെറും 75 ലക്ഷമാണ് രണ്ടാം ദിനത്തിലെ ഇന്ത്യ നെറ്റ് കളക്ഷനെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം ദിനമായ ഇന്നും ഒരു കോടി തൊടാന്‍ പ്രാവിന്‍കൂട് ഷാപ്പിനു സാധിക്കില്ലെന്നാണ് ആദ്യ മണിക്കൂറുകളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത് ബോക്‌സ്ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചു.

തൃശൂരിലെ പ്രാവിന്‍കൂട് എന്ന ഷാപ്പില്‍ ഒരു ദിവസം രാത്രി നടക്കുന്ന കൊലപാതകവും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. ഡാര്‍ക്ക് ഹ്യൂമറിലൂടെയാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍ ഈ അവതരണശൈലിക്ക് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Continue Reading
To Top