latest news
ചുവപ്പില്‍ ഗംഭീര ലുക്കുമായി അപര്‍ണ ബാലമുരളി
Published on
ചുവപ്പ് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശി ഗഥ, സണ്‍ഡേ ഹോളിഡേ, തൃശിവപേരൂര് ക്ലിപ്തം, കാമുകി, ബി ടെക്, അള്ള് രാമേന്ദ്രന്, സര്‍വ്വം താള മയം, സുരരൈ പോട്ര്, വീട്ട്ല വിശേഷം എന്നിവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍