latest news
സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി
Published on
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജോസ് ഷാജിയാണ് വരന്. എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിന് ഒടുവിലാണ് ഇരുവരുടെയും വിവാഹം.
കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായത്.
സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.