latest news
പുതുമുഖമായിരുന്നപ്പോള്‍ സെറ്റില്‍ ബുള്ളിയിങ് നേരിട്ടു: അര്‍ച്ചന കവി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.
ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ തനിക്ക് ഇനിയൊരു വിവാഹം വേണ്ടെന്ന് പറയുകയാണ് താരം.
ഇപ്പോള്‍ ആദ്യ സിനിമയിലെ അനുഭവം പറയുകയാണ ്താരം. പുതുമുഖമായതിനാല്‍ സെറ്റില്‍ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് പുതിയ അഭിമുഖത്തില്‍ അര്‍ച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അര്‍ച്ചന പറയുന്നു. സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു എന്നും താരം പറയുന്നു.