latest news
അന്ന് വിവാദങ്ങള്‍ ഉണ്ടായത് എന്തിനാണെന്നറിയില്ല: നവ്യ
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
പൃഥ്വിരാജിനൊപ്പം നവ്യ അഭിനയിച്ചിരുന്നു. എന്നാല്‍ പൃഥ്വിക്കൊപ്പം ഹോട്ടായി അഭിനയിച്ചു എന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടായി എന്നാണ് താരം പറയുന്നത്. ഭയങ്കര ഹോട്ട് സീന്‍ ആണ്, ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു എന്നൊക്കെ പറഞ്ഞാണ് അന്ന് പ്രചരിച്ചത്. സിനിമയില്‍ കാണുന്ന ഒരു ഫ്‌ലോ ഒരിക്കലും നേരിട്ട് ചിത്രീകരിക്കുമ്പോള്‍ ഉണ്ടാവില്ല. ചെറിയ ചെറിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്താണ് അങ്ങനെയൊരു സീന്‍ ഉണ്ടാക്കുന്നത്. പക്ഷേ അത് ആളുകള്‍ക്ക് ഇത്രയധികം ഫീല്‍ ഉണ്ടാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാനൊരു അഭിനേത്രി എന്ന നിലയില്‍ അഭിനയിച്ചു എന്നേയുള്ളൂ. പക്ഷേ ആളുകള്‍ എന്നെ മകളെ പോലെയോ അനിയത്തിയെ പോലെയോ ആണ് കണ്ടിരുന്നത്. അതുകൊണ്ട് അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ആയില്ല. എനിക്ക് നല്ല വിഷമം തോന്നിയിരുന്നു എന്നും നവ്യ പറയുന്നു.