latest news
ആരെയും വിഷമിപ്പിക്കുന്നതിനോട് താല്‍പര്യമില്ലാത്തയാളാണ് മകള്‍: മുക്ത
Published on
പത്താംവളവ് എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും കിയാരയെ അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകളാണ് കിയാര. അമ്മയെപ്പോലെ തന്നെ മകളും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.
മുക്തയുടേയും കണ്‍മണിയുടേയും യൂട്യൂബി ചാനലും വൈറലാണ്. ഇപ്പോള്‍ മകളുടെ സ്വഭാവത്തെക്കുറിച്ചാണ് മുക്ത സംസാരിക്കുന്നത്.
ആരെയും വിഷമിപ്പിക്കുന്നതിനോട് താല്‍പര്യമില്ലാത്തയാളാണ് മകളെന്നാണ് മുക്ത പറയുന്നത്. സംഗീതം, നൃത്തം, അഭിനയം തുടങ്ങി കായിക ഇനങ്ങളില്‍ വരെ കണ്‍മണി പരിശീലനം നേടുന്നുണ്ട്. കളിച്ച് നടക്കേണ്ട പ്രായമുള്ള കുഞ്ഞിനെ നിര്‍ബന്ധിച്ച് താന്‍ എവിടെയും ചേര്‍ത്തിട്ടില്ലെന്നും എല്ലാം അവളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ ചെയ്യുന്നതെന്നുമാണ് മുക്ത പറയുന്നു.