Connect with us

Screenima

Asif Ali and Mammootty

Gossips

മമ്മൂട്ടി മലയാളത്തിന്റെ രാശിയോ? കഴിഞ്ഞ വര്‍ഷം ഓസ്ലര്‍ ആണെങ്കില്‍ ഇത്തവണ രേഖാചിത്രം

2024 പോലെ ഈ വര്‍ഷവും മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റില്‍ മമ്മൂട്ടിയുടെ സാന്നിധ്യം. 2024 ല്‍ ഓസ്ലര്‍ ആയിരുന്നെങ്കില്‍ 2025 ലേക്ക് എത്തിയപ്പോള്‍ രേഖാചിത്രം. മമ്മൂട്ടി മലയാള സിനിമയുടെ രാശിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ജയറാം നായകനായ ഓസ്ലര്‍ ആണ്. ഈ സിനിമയില്‍ മമ്മൂട്ടി അതിഥി വേഷം ചെയ്തിട്ടുണ്ട്. വെറും അതിഥി വേഷമല്ല മറിച്ച് സിനിമയിലെ വില്ലനായി തന്നെയാണ് എത്തുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം കൂടിയായപ്പോള്‍ ഓസ്ലര്‍ തിയറ്ററുകളില്‍ വലിയ വിജയമായി.

Ozler Film
Ozler Film

2025 ലേക്ക് എത്തിയപ്പോള്‍ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം ‘രേഖാചിത്രം’ ആണ് ആദ്യ സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നത്. ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിയെ എഐ ടെക്‌നോളജി കൊണ്ട് ഭാഗമാക്കിയിട്ടുണ്ട്. മാത്രമല്ല മമ്മൂട്ടിക്കുള്ള ഒരു ട്രിബ്യൂട്ട് കൂടിയാണ് ഈ സിനിമ.

Continue Reading
To Top