latest news
ഞാന്‍ ഗര്‍ഭിണിയാണ്, മൂന്നാം മാസത്തെ സ്കാനിംഗ് കഴിഞ്ഞു; തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ
Published on
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താന്‍ ഗര്‍ഭിണിയാണ് എന്നാണ് താരം തുറന്നു പറയുന്നത്.
താന്‍ ഗര്‍ഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നന്‍സി റിവീലിങ് പോസ്റ്റില്‍ ദിയ കുറിച്ചത്. സോഷ്യല്‍മീഡിയയില്‍ ദിയ പങ്കിട്ട വീഡിയോയും കുറിപ്പും ഇതിനോടകം വൈറലാണ്.