latest news
നിരാഹാരം കിടന്ന് അപ്പനോട് ജിമ്മില്‍ പോകാന്‍ അനുവാദം വാങ്ങിയിട്ടുണ്ട്: ടോവിനോ തോമസ്
സ്വന്തം കഠിന പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ആരാധകര്‍ക്കും താരത്തെ ഏറെ ഇഷ്ടമാണ്.
2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത് . എബിസിഡി (2013), സെവന്‍ത് ഡേ (2014), എന്ന് നിന്റെ മൊയ്തീന്‍ (2015) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്റെ മികച്ച വേഷങ്ങള്‍ . മിന്നല്‍ മുരളി (2021) എന്ന നെറ്റ്ഫ്‌ലിക്‌സ് സൂപ്പര്‍ഹീറോ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.
ഇപ്പോള്‍ തനിക്ക് പണ്ട് അച്ഛന്‍ ജിമ്മില്‍ പോകാന്‍ അനുവാദം തന്നിരുന്നില്ല എന്നാണ് ടോവിനോ പറയുന്നത്. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയപ്പോള്‍ പിതാവിനോട് സമ്മാനമായി ടൊവിനോ ചോദിച്ചത് ജിമ്മില്‍ ചേരാനുള്ള തുക മാത്രമാണ്. അപ്പന് തുടക്കത്തില്‍ നടന്‍ ജിമ്മില്‍ ചേരുന്നതിനോട് എതിര്‍പ്പായിരുന്നുവത്രെ. നിരാഹാരം കിടന്നാണ് താന്‍ അനുവാദം വാങ്ങിയതെന്നും ടോവിനോ പറയുന്നു.