latest news
അസുഖ ബാധിതനായി വേദിയില്‍ വിറയലോടെ എത്തി വിശാല്‍; ഞെട്ടലില്‍ ആരാധകര്‍
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിശാല്‍. ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ വിഷമം ഉണ്ടാക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം, തന്റെ പുതിയ ചിത്രമായ മദഗജരാജയുടെ പ്രീറിലീസ് പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. അസുഖ ബാധിതനായാണ് താരം ചടങ്ങില്‍ എത്തിയത്. താരത്തിന്റ അവസ്ഥ ആരാധകര്‍ക്ക് ഏറെ ആശങ്ക ഉണ്ടാക്കി.
വിറയ്ക്കുന്ന കൈകളോടെയാണ് വിശാല്‍ വേദിയിലെത്തിയത്. പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുമുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു. നടന്റെ ഈ അവസ്ഥയാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്.