latest news
ഒരു വിശേഷ വാര്‍ത്തയുണ്ട്; തുറന്ന് പറഞ്ഞ് ബാല
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ ഭാര്യ കോകിലയെക്കുറിച്ചാണ് താരം പറയുന്നത്. ഒപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് കോകില ജീവിതത്തിലേക്ക് വന്നത്.
ഇപ്പോള്‍ ജീവിതത്തിലെ വിശേഷ വാര്‍ത്ത പങ്കുവെക്കുകയാണ് താരം.ഞങ്ങളും ഒരു ചാനല്‍ തുടങ്ങാന്‍ പോവുകയാണ്. മനോഹരമായ ഒരു യൂട്യൂബ് ചാനല്‍ ആയിരിക്കും അത്. അതിന്റെ ലോഞ്ച് അടുത്തുതന്നെ ഉണ്ടാവും. ബാല കോകില എന്നാണ് ചാനലിന്റെ പേര്. അത് ലോഞ്ച് ചെയ്തതിനുശേഷം വിശേഷങ്ങള്‍ പറയാം. എന്നെ ഇഷ്ടപ്പെടുന്നവരോട് ഞങ്ങളുടെ സന്തോഷങ്ങള്‍ പറയാം എന്നുമാണ് താരം പറയുന്നത്.