latest news
ഞാന്‍ നിന്നെ എന്നത്തേക്കുമായി സ്‌നേഹിക്കും എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നുണ: അനുപമ
Published on
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. അതില്‍ മേരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് അന്യ ഭാഷ ചിത്രങ്ങളില്‍ അടക്കം അഭിനയിക്കാന്‍ താരത്തിന് സാധിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്‌റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പ്രേമത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
പ്രണയത്തെക്കുറിച്ചാണ് നടി സംസാരിച്ചത്. ഞാന്‍ നിന്നെ എന്നത്തേക്കുമായി സ്‌നേഹിക്കും എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നുണ. അതൊരിക്കലും സംഭവിക്കില്ലെന്ന് അനുപമ പറയുന്നു. ടോക്‌സിക് റിലേഷന്‍ഷിപ്പിലുള്ള ആള്‍ക്ക് നല്‍കാനുള്ള ഉപദേശമെന്തെന്ന് ചോദിച്ചപ്പോള്‍ ഓടിക്കോ എന്നാണ് നടി പറയുന്നത്.