Connect with us

Screenima

Kaaval

Videos

അത് അവന്‍മാരുടെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി; ‘അമ്മ’ സംഘടനയ്ക്കു വേണ്ടി സുരേഷ് ഗോപി (വീഡിയോ)

താരസംഘടനയായ ‘അമ്മ’യെ എ.എം.എം.എ എന്ന് വിളിക്കുന്നവരെ വിമര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. അമ്മ എന്ന പേര് സംഘടനയ്ക്കു നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അത് അതുപോലെ തന്നെ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ അമ്മ എന്ന പേര് സംഘടനയ്ക്കു നല്‍കിയത് സ്വര്‍ഗീയനായ മുരളിയാണ്. നമ്മുടെയൊക്കെ മുരളി ചേട്ടന്‍. അത് അങ്ങനെ തന്നെയാണ് ഉച്ഛരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. ഈ ‘എ’ കുത്ത് ‘എം’ കുത്ത് ‘എം’ കുത്ത് ‘എ’ കുത്ത് അത് അവന്‍മാരുടെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്,’ സുരേഷ് ഗോപി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിനു പിന്നാലെയാണ് അമ്മ എന്ന സംഘടനയുടെ പേരിനെതിരെ മാധ്യമങ്ങള്‍ അടക്കം രംഗത്തെത്തിയത്. അമ്മയില്‍ നിന്ന് രാജിവെച്ച വിമത നടിമാരും സംഘടനയുടെ പേര് എ.എം.എം.എ എന്നു മാത്രമാണ് ഉച്ഛരിക്കാറുള്ളത്.

Continue Reading
To Top