Connect with us

Screenima

latest news

എഐ ഉപയോഗിച്ച് കാവ്യയെ മോശമായി ചിത്രീകരിക്കുന്നു; വിമര്‍ശനം

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കാവ്യ മാധവന്‍. 1991 ല്‍ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായാണ് കാവ്യയുടെ അരങ്ങേറ്റം. അതിനുശേഷം മമ്മൂട്ടി ചിത്രം അഴകിയ രാവണനിലും കാവ്യ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണനില്‍ ഭാനുപ്രിയയായിരുന്നു നായിക. ഭാനുപ്രിയയുടെ കൗമാരകാലമാണ് കാവ്യ അവതരിപ്പിച്ചത്.

ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് താരം ദിലീപിനെ വിവാഹം ചെയ്തത്. അതിന് ശേഷം സിനിമയില്‍ സജീവമല്ല. എന്നാല്‍ തന്റെ സംരഭമായ ലക്ഷ്യയുടെ മോഡലായി താരം സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാല്‍ ഈയടുത്ത് താരം പങ്കുവെച്ച ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വളരെ മോശം രീതിയിലാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ത്രീഫോര്‍ത്ത് സ്ലീവ് ബ്ലൗസാണ് കാവ്യ ധരിച്ചതെങ്കില്‍ എഡിറ്റ് ചെയ്ത ചിത്രത്തില്‍ സ്ലീവ്‌ലെസ്സാണ്. വയര്‍ കാണാത്ത രീതിയില്‍ അത്രയും മാന്യമായിട്ടാണ് കാവ്യ സാരി ഉടുത്തത്. എന്നാല്‍ മറ്റേ ചിത്രത്തില്‍ വയറ് മുഴുവനുമായി തുറന്ന് കാണിച്ചിരിക്കുകയാണ്.

Continue Reading
To Top