Connect with us

Screenima

latest news

ഫോണ്‍ എടുക്കാത്തത് കാരണം സിനിമകള്‍ നഷ്ടമായിട്ടുണ്ട്: ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.

രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു

വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന ശീലം ആസിഫ് അലിയ്ക്ക് ഇല്ല എന്നൊരു ആരോപണം പൊതുവെ മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
അത് എന്റെ മോശം സ്വഭാവമാണ്. മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ്. നമ്മള്‍ ഇത്രയും നേരം ഇവിടെയിരുന്ന് സംസാരിച്ചു. എനിക്കൊരു ഫോണ്‍കാള്‍ വന്നിട്ടില്ല. ഞാനിതിനിടയില്‍ എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാന്‍ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കില്‍ കിട്ടില്ല. എന്നാല്‍ ഫോണ്‍ എടുക്കാത്തത് മൂലം സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു.

Continue Reading
To Top