latest news
വിവാഹ ജീവിതം തകര്‍ന്നു പോയി; കാരണം പറഞ്ഞ് അര്‍ച്ചന കവി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.
ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയുകയാണ് താരം. ബാല്യ കാല സുഹൃത്ത് കൂടിയായ അബംരീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ഞാന്‍ ഒന്ന് വിവാഹം കഴി്ച്ചു. ഒരു ഡിവോഴ്‌സ് നടന്നു. ശേഷം ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. എങ്കിലും ഒരുമിച്ചായിരുന്നുപ്പോള്‍ അബീഷ് മാനസിക പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ആള് തന്നെ ആയിരുന്നു. കുട്ടിക്കാലത്തെ സുഹൃത്തുക്കള്‍ ആയിരുന്നല്ലോ ഞങ്ങള്‍. രണ്ടുപേരും ജോലി നന്നായി ആസ്വദിക്കുന്നവര്‍ ആണ്. ജോലിക്കാര്യം പരസ്പരം ചര്‍ച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒരുമിച്ചുള്ള ജീവിതത്തിനു സൗഹൃദം മാത്രമല്ല മറ്റുചില കാര്യങ്ങള്‍ കൂടി വേണം എന്ന് വിവാഹം കഴിഞ്ഞപ്പോഴാണ് മനസിലാകുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് രണ്ടു പേരുടെയും സങ്കല്‍പ്പങ്ങള്‍ നടന്നാല്‍ മാത്രമേ നല്ലൊരു ജീവിതം സാധ്യമാകൂ എന്നും താരം പറഞ്ഞു.