latest news
മാര്‍ക്കോയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിംഗപ്പൂര്‍
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ സിനിമയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിംഗപ്പൂര്‍. ചിത്രത്തിലെ വലിയ വയലന്‍സ് രം?ഗങ്ങള്‍ കാരണം സിംഗപ്പൂരില്‍ ചിത്രത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂരില്‍ ആര്‍ 21 സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചിത്രം സിംഗപ്പൂരില്‍ കാണാനാകുക.
ഒരു വയലന്‍സ് ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ഒരിടവേളക്കുശേഷംആക്ഷന്‍ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റി. കളക്ഷനിലും ചിത്രം മുന്നേറുകയാണ്.
ഹനീഫ് അഥേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.