Connect with us

Screenima

latest news

പ്രണയം ആരും കണ്ടുപിടിച്ചില്ലല്ലോ എന്ന് അത്ഭുതം തോന്നാറുണ്ട്: കീര്‍ത്തി സുരേഷ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്. ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ഇപ്പോള്‍ വിവാഹം കഴിഞ്ഞതിന്റെ തിരക്കിലാണ് താരം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. പ്രണയകാലത്തെക്കുറിച്ചാണ് താരം ഇപ്പോള്‍ സംസാരിക്കുന്നത്. പ്രണയത്തിലാണെന്ന് അടുത്ത സുഹൃത്തുക്കള്‍ മാത്രമേ അറിഞ്ഞുള്ളൂ. സിനിമാ രം?ഗത്ത് വിജയ്, സമാന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദര്‍ശന്‍, അറ്റ്‌ലി തുടങ്ങിയവര്‍ക്ക് അറിയാമായിരുന്നു.

2017 ല്‍ അടുത്ത സുഹൃത്ത് ജ?ഗ്ദിഷ് ഞങ്ങളെ ബാങ്കോക്കിലേക്ക് കൊണ്ട് പോയി. അതുവരെയും ഞങ്ങള്‍ ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നില്ല. ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ടാകും. കപ്പിള്‍ ട്രിപ്പിനേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം അതാണ്. ഒപ്പം സ്വകാര്യതയും സുരക്ഷിതത്വവും ഉണ്ടാകും. 13 വര്‍ഷം ഡേറ്റ് ചെയ്ത ശേഷം രണ്ട് വര്‍ഷം മുമ്പാണ് ഞങ്ങള്‍ ആദ്യമായി സോളോ ട്രിപ്പ് പോയത്. രണ്ട് മൂന്ന് ദിവസം മാത്രമായിരുന്നു ആ യാത്ര. ഇന്ന് ആലോചിക്കുമ്പോള്‍ പ്രണയം പുറത്താരും കണ്ട് പിടിച്ചില്ലല്ലോ എന്ന് അത്ഭുതപ്പെടാറുണ്ടെന്നും കീര്‍ത്തി പറയുന്നു.

Continue Reading
To Top