latest news
‘എടാ പുല്ലേ, ഞാന്‍ ഭരിക്കാന്‍ വന്നതല്ല’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിലേഷന്‍ഷിപ്പുകളുടെ പേരിലാണ് താരത്തിനു ട്രോളുകളും വിമര്‍ശനങ്ങളും കിട്ടുന്നത്. ഗേള്‍ ഫ്രണ്ടായ മയോനിക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. അതിനു താഴെ പ്രകോപനപരമായ കമന്റിട്ടവര്‍ക്കെല്ലാം താരം വയറുനിറച്ച് മറുപടി നല്‍കുന്നുണ്ട്.
‘മലയാളം മ്യൂസിക് ഇന്‍ഡസ്ട്രി ഭരിക്കേണ്ടിയിരുന്ന ആളായിരുന്നു, പിന്നെ എന്തൊക്കെയോ സംഭവിച്ചു, എന്താലെ’ എന്നാണ് മയോനിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രത്തിനു താഴെ ഒരാളുടെ കമന്റ്. ഇയാള്‍ക്ക് അല്‍പ്പം രൂക്ഷമായി തന്നെ ഗോപി സുന്ദര്‍ മറുപടിയും നല്‍കി.
‘ എടാ പുല്ലേ..ഞാന്‍ ഭരിക്കാന്‍ വന്നതല്ല. ഞാന്‍ ജീവിക്കാന്‍ വന്നതാ. ഭരണം എനിക്ക് താല്‍പര്യം ഇല്ല. ഞാന്‍ എല്ലായ്‌പ്പോഴും സമാധാനത്തില്‍ ആണ്. നിനക്ക് സാധിക്കുമെങ്കില്‍ ഈ രീതി അനുകരിക്കൂ,’ എന്നാണ് ഗോപി സുന്ദറിന്റെ മറുപടി.