latest news
മാര്‍ക്കോ ഒടിടിയിലേക്ക്
ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തിയ വയലന്‍സ് ചിത്രം മാര്‍ക്കോ ഒടിടിയിലേക്ക്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ലഭിച്ചത്. 2024 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മാര്‍ക്കോ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തെത്തുന്നത്.
ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാര്‍ക്കോ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. നെറ്റ്ഫ്‌ളിക്‌സാണ് മാര്‍ക്കോയുടെ സ്ട്രീമിങ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.