latest news
ഒരു ഇന്‍സ്റ്റ പോസ്റ്റിടാന്‍ കുറഞ്ഞത് മൂന്നു മണിക്കൂറെടുക്കും: സായ് പല്ലവി
Published on
മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ചാണ് താരം പറയുന്നത്. പലപ്പോഴും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ പോലും ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യാറില്ല. ഒരു ചിത്രം പോസ്റ്റു ചെയ്യാന്‍ കുറഞ്ഞത് മൂന്നു മണിക്കൂറെടുക്കും. കാരണം ആളുകള്‍ ആ പോസ്റ്റ് കാണേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ചിന്തിക്കും. അങ്ങനെ അത് ഡിലീറ്റാക്കും. അതുകൊണ്ടു തന്നെ ഒരു പോസ്റ്റിഡാന്‍ വളരയധികം സമയമെടുക്കും എന്നാണ് താരം പറയുന്നത്.