latest news
മക്കള്‍ വേണമെന്ന് തനിക്ക് വലിയ ആഗ്രമുണ്ട്: മാളവിക മോഹനന്‍
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.
ഇപ്പോള്‍ തനിക്ക് വിവാഹവും മക്കളും വേണമെന്ന് പറയുകയാണ് താരം. സിനിമാ രംഗത്ത് നിന്നുള്ളയാളായാലും അല്ലെങ്കിലും കുഴപ്പമില്ലെന്ന് നടി പറയുന്നു. കുട്ടികള്‍ വേണം. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. വളരെ സ്‌ട്രോങായ മറ്റേര്‍ണല്‍ ഇന്‍സ്റ്റിക്റ്റ് എനിക്കുണ്ടെന്ന് കരുതുന്നു. ഭാവിയില്‍ തീര്‍ച്ചയായും മക്കള്‍ വേണം. തന്റെ മീന്‍ കറിയും മറ്റും കുട്ടികള്‍ക്ക് നല്‍കണം. എനിക്ക് എന്റെ അമ്മ തന്ന ഓര്‍മകള്‍ മക്കള്‍ക്ക് നല്‍കണം. അവര്‍ക്ക് വേണ്ടി പാചകം ചെയ്യണം. എന്റെ കൈ കൊണ്ടുണ്ടാക്കിയത് അവരെ കഴിപ്പിക്കണം. ഇതെല്ലാം തന്റെ ആ?ഗ്രഹമാണെന്ന് മാളവിക മോഹനന്‍ വ്യക്തമാക്കി.