latest news
സംവിധായകനാകാന്‍ ബൈജു ഏഴുപുന്ന
Published on
വില്ലന്‍ റോളുകളില്‍ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ബൈജു ഏഴുപുന്ന. ഇതിനു പുറമെ ബൈജു കോമഡിയിലും ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടിയിട്ടുണ്ട്.
വളരെ പണ്ട് മുതലേ മലയാള സിനിമകളില്‍ നിറഞ്ഞാടുന്ന ഇദ്ദേഹത്തെ കൂടുതലായും വില്ലന്‍മാരുടെ പക്ഷത്താണ് കാണാറ്. 30 വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമാണ് ബൈജു.
ഇപ്പോള്‍ ബൈജു ഏഴുപുന്ന സംവിധായകനാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അദ്ദേഹം സംവിധായകനായ കൂടോത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഡിസംബര്‍ 29 ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്.
