latest news
അമ്മയില്‍ പല പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നു, ഒന്നിനും പരിഹാരം ഉണ്ടായില്ല: പാര്‍വതി
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.
2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
ഇപ്പോള്‍ അമ്മയെ സംഘനയെക്കുറിച്ചാണ് താരം പറയുന്നത്. അമ്മ സംഘടനയില്‍ അംഗമായിരുന്നപ്പോള്‍ പല പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ആഘോഷങ്ങള്‍ ഒക്കെ നടത്തി പോയാല്‍ പോരെയെന്ന മറുപടിയാണ് ലഭിച്ചത്. മുതിര്‍ന്ന പുരുഷ താരങ്ങളില്‍ ചില!ര്‍ക്ക് പ്രോസ്‌ട്രേറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ കിട്ടിയതെന്നുമാണ് താരം പറയുന്നത്.