Connect with us

Screenima

Mohanlal and Prithviraj

Videos

ബറോസ് പോലൊരു സിനിമ സംവിധാനം ചെയ്യാന്‍ ലോകത്ത് ലാലേട്ടനെ സാധിക്കൂ; അന്ന് പൃഥ്വിരാജ് പറഞ്ഞു, ഇന്ന് ട്രോള്‍ മേളം

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ്ഓഫീസില്‍ മോശം പ്രകടനമാണ് ചിത്രം നടത്തുന്നത്. കെട്ടുറപ്പുള്ള തിരക്കഥയില്ലാത്തതാണ് സിനിമയെ ശരാശരിയില്‍ താഴെയാക്കിയതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതേസമയം ബറോസിനെ കുറിച്ച് പൃഥ്വിരാജ് പണ്ട് പറഞ്ഞ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ ബറോസ് എന്ന സിനിമയുടെ തിരക്കഥയും മറ്റു കാര്യങ്ങളും പൂര്‍ണമായി വായിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കുന്നത് തന്നെ വലിയ നേട്ടമായി കാണുന്ന ആളാണ് ഞാന്‍. ഈ സ്‌കില്ലുകളും കഴിവുകളും ഉള്ള ലാലേട്ടനേക്കാള്‍ കൊച്ചൊരു കുട്ടിയെ എനിക്ക് പരിചയമില്ല. ബറോസ് എന്ന സിനിമ സംവിധാനം ചെയ്യാന്‍ ലോകത്ത് തന്നെ ഏറ്റവും പറ്റിയ ആള്‍ ലാലേട്ടനാണ്. ഇതുപോലൊരു തിരക്കഥ ഞാന്‍ എന്റെ സിനിമ ജീവിതത്തില്‍ വായിച്ചിട്ടില്ല,’ എന്നാണ് പൃഥ്വിരാജ് പറയുന്നത്.

എന്നാലും ഇങ്ങനെയൊക്കെ തള്ളണമായിരുന്നോ എന്നാണ് പൃഥ്വിരാജിന്റെ പഴയ വീഡിയോയ്ക്കു താഴെ എല്ലാവരും ട്രോളുന്നത്. നേരത്തെ ബറോസ് സിനിമയുടെ ഭാഗമായിരുന്നു പൃഥ്വിരാജ്. ആടുജീവിതത്തിന്റെ തിരക്കുകള്‍ കാരണമാണ് പൃഥ്വി ബറോസില്‍ നിന്ന് പിന്മാറിയത്.

Continue Reading
To Top