Connect with us

Screenima

latest news

മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാന്‍ എന്ന 21കാരനാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാന്‍ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഒരു വയലന്‍സ് ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ഒരിടവേളക്കുശേഷംആക്ഷന്‍ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റി. കളക്ഷനിലും ചിത്രം മുന്നേറുകയാണ്.

ഹനീഫ് അഥേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.

Continue Reading
To Top