Gossips
‘അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ’; സദാചാരവാദിയുടെ കമന്റിനു ‘കിളിപറത്തുന്ന’ മറുപടി നല്‍കി ഗോപി സുന്ദര്‍
സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തിലേക്ക് എത്തിനോക്കാന്‍ സദാചാരവാദികള്‍ക്ക് വലിയ ഉത്സാഹമാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹസിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദര്‍. താരത്തിന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് അദ്ദേഹത്തിനു ഇല്ലാത്ത ആശങ്കയാണ് പുറത്തുള്ളവര്‍ക്ക്. ഗോപി സുന്ദര്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ ഇത്തരത്തിലുള്ള ബാലിശമായ ആശങ്കകളുമായി പലരും രംഗത്തെത്താറുണ്ട്. അങ്ങനെ വരുന്നവര്‍ക്ക് വയറുനിറച്ച് കൊടുത്തിട്ടാണ് ഗോപി സുന്ദര്‍ പറഞ്ഞുവിടാറുള്ളത്.
ഗോപി സുന്ദര്‍ പങ്കുവെച്ച പുതിയ ചിത്രത്തിനു താഴെയും ഇതുപോലെ ഒരു കമന്റ് വന്നു. ഒരു ജീപ്പിനൊപ്പം ഒറ്റയ്ക്ക് പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. അതിനു താഴെയാണ് ഗോപി സുന്ദറിനെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ,?’ എന്നായിരുന്നു ഒരാള്‍ ഇട്ട കമന്റ്. വൈകാതെ ഗോപി സുന്ദറിന്റെ മറുപടിയും വന്നു. ‘ഈ കാട്ടില്‍ ഒരുപാട് കിളികളും പക്ഷികളും മൃഗങ്ങളും ഉണ്ട്,’ ഗോപി സുന്ദര്‍ കുറിച്ചു.
എന്തായാലും ഗോപി സുന്ദറിന്റെ കമന്റ് ഹിറ്റായിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാന്‍ വരുന്നവര്‍ക്ക് ഇങ്ങനെ മറുപടി കൊടുക്കണമെന്നാണ് പലരും പറയുന്നത്.