latest news
ഗര്‍ഭിണിയാണോ; ദിയയോട് ചോദ്യവുമായി ആരാധകര്‍
Published on
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
സുഹൃത്തും എഞ്ചിനീയറുമായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താരം പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് താഴെയെല്ലാം ഗര്‍ഭിണിയാണോ എന്ന കമന്റുകളാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവുമൊത്ത് ഹണിമൂണ്‍ ആഘോഷിക്കുകയാണ താരം.
ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് ഇവര്‍ ലണ്ടനിലേക്ക് പോയത്. അതിനാല്‍ പലരും ദിയ ഗര്‍ഭിണിയായതിനാലാണ് ഇത്തരത്തില്‍ ഇവര്‍ ബിസിനസ് ക്ലാസ് യാത്ര തെരഞ്ഞെടുത്തത് എന്നാണ് പറയുന്നത്.