latest news
അമ്മച്ചിക്ക് കൂനു വന്നതിന്റെ കാരണം പറഞ്ഞ് ബിനീഷ് ബാസ്റ്റിന്
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് ബിനീഷ് ബാസ്റ്റിന്. താരത്തിന്റെ ടീമേ എന്നുള്ള വിളിയും താരത്തിന് ഏറെ ആരാധകരെ നല്കി.
ഇതിനകം തന്നെ താരം നൂറോളം ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇവരുടെ യൂട്യൂബ് ചാനലിനും ഏറെ ആരാധകരാണ് ഉള്ളത്. അമ്മയുമൊത്തുള്ള കുക്കിംഗ് വീഡിയോയാണ് താരം പ്രധാനമായും ചെയ്യുന്നത്.
ഇപ്പോള്‍ അമ്മയെക്കുറിച്ചും തന്റെ ആദ്യ കാല ജീവിതത്തെക്കുറിച്ചും പറയുകയാണ് താരം. അമ്മയ്ക്ക് ബീഡി തെറുപ്പായിരുന്നു ജോലി. അമ്മയ്ക്ക് ഈ കൂന് വന്നത് അമ്മച്ചിയുടെ കയ്യില്‍ ഒരു മുറം ഉണ്ട്. രാത്രിയില്‍ ഉറങ്ങാതെ ബീഡി തെറുത്തു. അങ്ങനെ 10 കിലോമീറ്റര്‍ നടന്നു ബിനീഷ് ബീഡി വില്ക്കാന് പോകുമായിരുന്നു. അമ്മ ബീഡി തെറുത്തു ഉണ്ടാക്കിയ പറമ്പാണ് ഞങ്ങളുടേത്. പന്ത്രണ്ട് സെന്റും ബീഡി തെറുത്ത് മേടിച്ചതാണ്. അതില്‍ ഒരു ഷെഡ്ഡും വെച്ചു. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളര്‍ത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടില്‍ മുറികള്‍ പടിപടിയായി കൂട്ടിച്ചേര്‍ത്തത് എന്നുമാണ് താരം പറഞ്ഞത്.