latest news
മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി ധനസഹായം നല്‍കാന്‍ പുഷ്പ ടീം
Published on
പുഷ്പ 2 പ്രിമീയര്‍ പ്രദര്‍ശത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ ധനസഹായം നല്‍കാന്‍ തീരുമാനം.
അല്ലു അര്‍ജുന്‍ ഒരു കോടി രൂപയും പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍ 50 ലക്ഷവും പ്രൊഡക്ഷന്‍ കമ്പനി മൈത്രി മൂവീസ് 50 ലക്ഷവുമാണ് നല്‍കുക.
ഡിസംബര്‍ നാലിന് സന്ധ്യ തീയേറ്ററില്‍ വെച്ചായിരുന്നു സംഭവം. താരം തീയേറ്ററില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ ഒമ്പതുവയസുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരുന്നു. തുടര്‍ന്ന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.