latest news
സിംഗിള്‍ മദര്‍ ജീവിതത്തിന് വിടി; തുറന്ന് പറഞ്ഞ് ആര്യ
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. 2024 ല്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും 2025 മൂവ് ഓണ്‍ ചെയ്യുകയും ചെയ്യുന്ന ഒരുകാര്യം എന്തായിരിക്കും എന്നൊരാള്‍ ചോദിച്ചപ്പോള്‍ സിംഗിള്‍ മദര്‍ ജീവിതം എന്നായിരുന്നു ആര്യ നല്‍കിയ മറുപടി. ഇതോടെ 2025 ല്‍ താരം വിവാഹം ചെയ്യും എന്നാണ് ആരാധകര്‍ പറയുന്നത്.