latest news
പെറ്റിന്റെ മരണത്തില്‍ മനംനൊന്ത് തൃഷ
Published on
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു.
തൃഷയുടെ മൃഗങ്ങളോടുള്ള സ്നേഹവും ആരാധകര്‍ക്ക് ആറിയുന്ന കാര്യമാണ്. പ്രത്യേകിച്ചും പെറ്റ് ഡോഗ്സ്. മനുഷ്യരെക്കാള്‍ താന്‍ സ്നേഹിക്കുന്നത് പെറ്റ്സിനെ ആണ് എന്ന് പലപ്പോഴും തൃഷ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. മകനെ പോലെ സ്നേഹിച്ച തന്റെ വളര്‍ത്തുനായയുടെ മരണത്തിന്റെ ഷോക്കിലാണ് ഇപ്പോള്‍ തൃഷ
സോറോ എന്ന നായയുടെ കുറേ ഫോട്ടോകള്‍ക്കും, ശവസംസ്കാരത്തിന്റെ ഫോട്ടോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇനി എന്റെ ജീവിതത്തിന് അര്‍ത്ഥമില്ലെന്നാണ് സോറോയുടെ മരണത്തിന് പിന്നാലെ തൃഷ പറയുന്നത്.