latest news
ദൃശ്യം 3 ഉണ്ടാകും; കൂടുതല്‍ പ്രതികരണവുമായി മോഹന്‍ലാല്‍
Published on
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍. എല്ലാം കാര്യങ്ങളും അദ്ദേഹം ആരാധകരോട് സംസാരിക്കാറുണ്ട്.
ഇപ്പോള്‍ ദൃശ്യം 3 നെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. സുഹാസിനിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദൃശ്യം 3 നെ കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്.
മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് ദൃശ്യം. കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകര്‍ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.