Connect with us

Screenima

latest news

സ്വപ്‌ന വീടിന്റെ ഹോം ടൂറുമായി ശിവദ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശിവദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷംവും താരം സിനിമയില്‍ സജീവമാണ്.

ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.

ഇപ്പോള്‍ വീടിന്റെ ഹോം ടൂറാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു നടി ശിവദ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ജനുവരി 22നായിരുന്നു വീടിന്റെ പാലു കാച്ചല്‍ ചടങ്ങ്.

‘അമരാവതി എന്നാണ് എന്റെ വീടിന്റെ പേര്. അങ്കമാലിയ്ക്ക് അടുത്താണ് ഞങ്ങളുടെ വീട്. ട്രാഫിക്കിന്റെ ബഹളമൊക്കെ ഒന്നു മാറിക്കോട്ടെ എന്നു കരുതി അല്‍പ്പം ഉള്ളിലേക്കുള്ള സ്ഥലമാണ് വീടിനുവേണ്ടി വാങ്ങിയത്. പക്ഷേ, എയര്‍പോര്‍ട്ടിലേക്ക് അധികം ദൂരമില്ല. സ്‌കൂള്‍ ഒക്കെ അടുത്തുണ്ട്. ആറുമാസമായതേയുള്ളൂ ഞങ്ങള്‍ ഇവിടേക്ക് മാറിയിട്ട്,’ ശിവദ പറയുന്നു.

Continue Reading
To Top