latest news
വിവാദങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസ് തകര്‍ത്ത് പുഷ്പ
വിവാദങ്ങള്‍ക്കിടയിലും വലിയ പ്രതികരണവുമായി മുന്നേറുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ. ലോകമെമ്പാടുമായി ബോക്‌സ് ഓഫീസില്‍ 1,500 കോടി കവിയാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ ചിത്രം 11 ദിവസം കൊണ്ട് 1400 കോടി കടന്നതായി നിര്‍മ്മാതാക്കള്‍ പറയുന്നു. ഡിസംബര്‍ 16 തിങ്കളാഴ്ച ചിത്രത്തിന് എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും, ആഭ്യന്തര ബോക്‌സ് ഓഫീസില്‍ ഏകദേശം 30 കോടി രൂപ നേടി.
ചിത്രത്തിന്റെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.
കഥതിരക്കഥസംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണമോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.