latest news
ആണുങ്ങളേക്കാള്‍ കൂടുതല്‍ ഫേക്ക് ഐഡിയുള്ളത് സ്ത്രീകള്‍ക്കാണ്: ധ്യാന്‍ ശ്രീനിവാസന്‍
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. താരമായ ഒരു മലയാള നടി ഫേക്ക് ഐഡി ഉപയോഗിക്കുന്നുണ്ടെന്ന് താന്‍ കേട്ടതായാണ് താരം പറയുന്നത്. ഇവിടെ തന്നെയുള്ള പ്രധാന സൂപ്പര്‍സ്റ്റാര്‍ നടിയാണ്. കേട്ടതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. നടിയായ ഈ കുട്ടി പഴയ നടിമാര്‍ തിരിച്ച് വരുമ്പോള്‍ ഫേക്ക് ഐഡിയില്‍ നിന്ന് ഈ നടി നീ പോടീ, ഫീല്‍ഡ് ഔട്ട് ആയെന്ന് കമന്റിടും. പക്ഷെ ഇവരൊക്കെ സുഹൃത്തുക്കളുമാണത്രെ. ആണുങ്ങളേക്കാള്‍ കൂടുതല്‍ ഫേക്ക് ഐഡിയുള്ളത് സ്ത്രീകള്‍ക്കാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.