Gossips
ചോരക്കളിയെന്നു വെറുതെ പറഞ്ഞതല്ല; മാര്‍ക്കോ കണ്ട് കിളിപോയെന്ന് പ്രേക്ഷകര്‍, ഉണ്ണി മുകുന്ദന്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറാകുമോ?
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോയ്ക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ആദ്യ ഷോകള്‍ പൂര്‍ത്തിയായപ്പോള്‍ കിടിലന്‍ സിനിമയെന്നാണ് മിക്ക പ്രേക്ഷകരും പ്രതികരിച്ചത്. അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു പോലെ പടത്തില്‍ മൊത്തം ചോരക്കളിയാണെന്നും പ്രേക്ഷകര്‍ പറയുന്നു.
തുടക്കം മുതല്‍ ഒടുക്കം വരെ വയലന്‍സിനു പ്രാധാന്യം നല്‍കിയ ചിത്രം. മലയാളത്തില്‍ ഇങ്ങനെയൊരു ട്രീറ്റ്‌മെന്റ് ആദ്യമായാണ്. കുട്ടികളെയും കൊണ്ട് ഒരു കാരണവശാലും ഈ സിനിമയ്ക്കു പോകരുത്. മനക്കട്ടിയില്ലാത്തവരും മാര്‍ക്കോ കാണാതിരിക്കുന്നതാണ് നല്ലതെന്നും പ്രേക്ഷകര്‍ പറയുന്നു. അത്രത്തോളം വയലന്‍സാണ് സിനിമയിലുടനീളം കാണിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ പെര്‍ഫോമന്‍സിനു വലിയ കൈയടിയാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ആകര്‍ഷണമെന്നും ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന നിലയിലേക്ക് ഉണ്ണി മുകുന്ദന്‍ മാറിയെന്നും പ്രേക്ഷകര്‍ പറയുന്നു.
വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമുള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റാണ് മാര്‍ക്കോയ്ക്കു ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് 18 വയസ്സിനു താഴെയുള്ളവര്‍ക്കു ഈ സിനിമ കാണാന്‍ സാധിക്കില്ല. മാതാപിതാക്കള്‍ കുട്ടികളെ തിയറ്ററുകളിലേക്കു കൊണ്ടുപോകരുത്.