Connect with us

Screenima

mohanlal (1)

Gossips

രംഗണ്ണനെ കടത്തി വെട്ടുമോ? തിരിച്ചുവരവിനൊരുങ്ങി ലാലേട്ടന്‍

രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ജിത്തു മാധവന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും ജിത്തു മാധവന്‍ സിനിമയില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക.

മോഹന്‍ലാല്‍-ജിത്തു മാധവന്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആവേശം പോലെ ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മിക്കുക. ജിത്തു മാധവന്‍ ചിത്രത്തില്‍ താന്‍ അഭിനയിക്കുമെന്ന് മോഹന്‍ലാലും ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Mohanlal and Fahadh Faasil

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഡിസംബര്‍ 25 ന് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളിലെത്തും. ഈ തിരക്കുകള്‍ക്കു ശേഷമായിരിക്കും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്യുക.

Continue Reading
To Top