Connect with us

Screenima

Mahie Gill

Gossips

അടിവസ്ത്രമില്ലാതെ നൈറ്റി ഇട്ടു വരാന്‍ ആവശ്യപ്പെട്ടു; സംവിധായകനെതിരെ നടി മാഹി ഗില്‍

ഒരു സംവിധായകന്‍ തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന് നടി മാഹി ഗില്‍. പഴയൊരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. അടിവസ്ത്രമില്ലാതെ നൈറ്റിയില്‍ കാണണമെന്ന് ഒരു സംവിധായകന്‍ തന്നോടു ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താരം പറയുന്നു.

ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് നൈറ്റി ധരിച്ചു വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് മാഹി പറഞ്ഞത്. എനിക്ക് ഒരുപാട് തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംവിധായകരുടെ പേരുകള്‍ പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഒരിക്കല്‍ ഞാന്‍ ഒരു സംവിധായകനെ കാണാന്‍ പോയത് സല്‍വാര്‍ ധരിച്ചായിരുന്നു, നീ സല്‍വാര്‍ ധരിച്ചാണ് വരുന്നതെങ്കില്‍ ഒരാളും നിന്നെ നായികയാക്കില്ല എന്നായിരുന്നു പറഞ്ഞത്.

പിന്നെ മറ്റൊരു സംവിധായകന്‍ എന്നോട് പറഞ്ഞത് എനിക്ക് നിന്നെ നൈറ്റിയില്‍ കാണണമെന്നാണ്. അടിവസ്ത്രമില്ലാതെ നിശാവസ്ത്രം മാത്രം ധരിച്ച് വരാന്‍ പറഞ്ഞു. എല്ലായിടത്തും വൃത്തികെട്ടവരുണ്ടെന്നും താരം പറഞ്ഞു.

Continue Reading
To Top