latest news
പാലും പഴവും ഒടിടിയിലേക്ക്
Published on
മീര ജാസ്മിന്‍ പ്രധാന വേഷത്തില്‍ എത്തിയ പാലും പഴവും ഒടിടിയിലേക്ക്. സൈന പ്ലേയിലൂടെയാണ് പാലും പഴവും ഒടിടിയിലെത്തുന്നത്. ഡിസംബര്‍ 20 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
അശ്വിന്‍ ജോസും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. വികെ പ്രകാശാണ് സംവിധാനം. ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി,സന്ധ്യ രാജേന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍,ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
ശരാശരി മലയാളി ജീവിതത്തില്‍ പുരുഷനെക്കാള്‍ 10 വയസ് പ്രായകൂടുതല്‍ ഉള്ള ഒരു സ്ത്രീ പങ്കാളിയുണ്ടാവുന്നതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒക്കെയാണ് പാലും പഴവും പറയുന്നത്.