Connect with us

Screenima

latest news

വല്ലാതെ മിസ്സ് ചെയ്യുന്നു, ദുഃഖം പങ്കുവെച്ച് സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ അമ്മയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അമ്മയ്ക്ക് പരിക്ക് പറ്റി വീട്ടിലാണ്. ഷൂട്ടില്ലാതെ റൂമില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് അമ്മയെ ഭീകരമായി മിസ് ചെയ്യുന്നുണ്ട്. എത്രയോ വര്‍ഷമായി യാത്രകളിലും ലൊക്കേഷനിലുമെല്ലാം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ അമ്മയും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. എനിക്ക് വേണ്ട ചായയൊക്കെ റെഡിയാക്കി തരും. പിന്നെ ഞങ്ങളൊന്നിച്ച് ടിവി കാണും. ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ചില പരിപാടികളുണ്ട്. അതൊക്കെ ഞങ്ങളൊന്നിച്ച് കാണും. മെനു നോക്കി വെറൈറ്റി ഫുഡ് ഓര്‍ഡര്‍ ചെയ്യും എന്നുമായിരുന്നു താരം പറഞ്ഞത്.

Continue Reading
To Top