Connect with us

Screenima

latest news

പുഷ്പ 2 പ്രമീയറിനിടെ യുവതി മരിച്ച സംഭവം; തീയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി

പുഷ്പ2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി ഹൈദരബാദ് പൊലീസ്. അല്ലു അര്‍ജുന്റെ അടക്കം സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നതടക്കം പല വീഴ്ചകളും ചൂണ്ടികാട്ടിയാണ് നോട്ടീസ്. 10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നല്‍കണമെന്നാണ് പൊലീസ് പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ തീയറ്ററിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

ഡിസംബര്‍ നാലിനാണ് അപകടമുണ്ടാകുന്നത്. നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ രേവതി മരിക്കുകയും ഇവരുടെ മകന് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെതിരെ പോലീസ് കേസെടുക്കുകയും താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് താരത്തിന് ജാമ്യം ലഭിച്ചു.

Continue Reading
To Top