Connect with us

Screenima

Uncategorized

പുരുഷന്‍, സ്ത്രീയെന്ന് വേര്‍തിരിച്ച് കാണാന്‍ എനിക്ക് പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.

സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.

ഇപ്പോള്‍ സ്ത്രീ, പുരുഷന്‍ എന്നീ കാഴ്ചപ്പാടുകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമയില്‍ താന്‍ അഭിനയിച്ചുവെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് മീര ജാസ്മിന്‍ പറഞ്ഞത്. പുരുഷന്‍, സ്ത്രീയെന്ന് വേര്‍തിരിച്ച് കാണാന്‍ തനിക്ക് പറ്റില്ലെന്നും മീര പറയുന്നു. പുരുഷന്മാരെ മാത്രം നമ്മള്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എത്രയോ വിചിത്രമായ സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ട് പുരുഷന്മാരെ മാത്രം നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ല. ഈക്വലി ബാഡായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട്. പുരുഷനോ സ്ത്രീയോയെന്ന് വേര്‍തിരിച്ച് കാണാന്‍ എനിക്ക് പറ്റില്ല. ഞാന്‍ സിനിമ ചെയ്യുമ്പോള്‍ പലപ്പോഴും ഫീമെയില്‍ ഓറിയന്റഡെന്ന് കേള്‍ക്കാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ കേള്‍ക്കാന്‍ ഇഷ്ടമല്ല എന്നും താരം പറയുന്നു.

Continue Reading
To Top