Connect with us

Screenima

latest news

ഹലോ മമ്മിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

.
ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹലോ മമ്മിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. നവംബര്‍ 21ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം 123 തിയറ്ററുകളിലായി ഇപ്പോഴും പ്രദര്‍ശനം തുടരുമ്പോള്‍ 18 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. കൂടാതെ ഇരുപത്തോളം അഡിഷണല്‍ സെന്ററുകളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഫാന്റസി കോമഡി ജോണറിലുള്ളതാണ് ചിത്ര. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ മമ്മി’. സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്‌സ്, ദി ഫാമിലി മാന്‍, ദി റെയില്‍വേ മെന്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി.

അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീണ്‍ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2018, ആര്‍ഡിഎക്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിര്‍വഹിച്ച ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റര്‍. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ജേക്ക്‌സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Continue Reading
To Top