Connect with us

Screenima

Nayanthara

Gossips

ധനുഷ് അടുത്ത സുഹൃത്തായിരുന്നു, സഹികെട്ടാല്‍ എന്തുചെയ്യും; തുറന്നടിച്ച് നയന്‍താര

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നയന്‍താര. ധനുഷുമായുള്ള പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അദ്ദേഹം ഒരു രീതിയിലും സഹകരിച്ചില്ലെന്നും നയന്‍താര പറഞ്ഞു.

‘ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാന്‍ ഞാന്‍ ആരെയും ഭയക്കേണ്ടതില്ലല്ലോ. ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ അല്ലേ ഭയപ്പെടേണ്ടതുള്ളു. പബ്ലിസിറ്റിക്കു വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം എനിക്കില്ല. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്റെ ആരാധകരും ആയിരുന്നു. പലരും പറയുന്നത് കേട്ടു, ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പിആര്‍ ആയിരുന്നു വിവാദമെന്ന്. ഞങ്ങളുടേത് സിനിമയല്ലല്ലോ ഡോക്യുമെന്ററി അല്ലേ,’ നയന്‍താര പറഞ്ഞു.

‘ അദ്ദേഹം ആദ്യമേ തന്നെ ഓക്കെ പറയും എന്നാണ് സത്യസന്ധമായി ഞാന്‍ വിചാരിച്ചത്. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ശത്രുക്കളായി ജനിച്ചവരൊന്നുമല്ല. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ടു പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും,’ നയന്‍താര കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top