Connect with us

Screenima

latest news

ധനുഷിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു, അദ്ദേഹം തയ്യാറായില്ല: നയന്‍താര

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ്മായുണ്ടായ വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടി നയന്‍താര. തന്റെ ഡോക്യുമെന്ററിക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ വേണ്ടി ഉണ്ടാക്കിയ വിവാദമായിരുന്നില്ല അതെന്നാണ് നയന്‍താര ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനുഷിന്റെ പ്രശ്‌നം അറിയാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ധനുഷ് സംസാരിക്കാന്‍ തയ്യാറായില്ല. അതോടെ ആ ശ്രമം പരാജയപ്പെട്ടതായും നയന്‍താര പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എന്തുകൊണ്ടാണ് ഞാനിത് പറയുന്നത് എന്നുവെച്ചാല്‍, ഞങ്ങളെ പിന്തുണച്ച ധാരാളം ആളുകളുണ്ടായിരുന്നു. അതില്‍ പലരും ധനുഷിന്റെ ആരാധകരും ആയിരുന്നു. ഞങ്ങള്‍ നടത്തിയത് ഡോക്യുമെന്ററിക്കുള്ള പിആര്‍ ആണെന്ന് പലരും ആരോപിച്ചു. എന്നാല്‍ അത് ശരിയല്ല. അത് ഞങ്ങളുടെ മനസില്‍ പോലും വന്നിട്ടില്ല എന്നും താരം പറഞ്ഞു.

ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്ററിയല്ലേ. ഇത് ഹിറ്റോ ഫ്‌ലോപ്പോ ആകുന്ന ഒന്നല്ലല്ലോ. കുറിപ്പിന് മുന്‍പ് ധനുഷിനെ ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്താണ് പ്രശ്‌നം എന്ന ചോദ്യത്തിന് നേരിട്ട് ഒരു ഉത്തരം ലഭിച്ചേനെ അപ്പോള്‍. അദ്ദേഹത്തിന്റെ മാനേജരെ വിഘ്‌നേഷ് പല തവണ വിളിച്ചു. ഞങ്ങളുടെ പൊതുസുഹൃത്തുക്കള്‍ വഴി ശ്രമിച്ചു. ഫലം ഉണ്ടായില്ല.

ചിത്രത്തിലെ ക്ലിപ്‌സ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു. അത് അദ്ദേഹത്തിന്റെ സിനിമയല്ലേ, എന്‍ഒസി നല്‍കണോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷേ ചിത്രത്തില്‍ വിഘ്‌നേഷ് എഴുതിയ നാല് വരികള്‍ ഞങ്ങള്‍ക്ക് ഡോക്യുമെന്ററിയില്‍ ഉപയോഗിക്കണമെന്ന് ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന്റെ സാരാംശമായിരുന്നു അത്.

ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അവസാനം ധനുഷിന്റെ മാനേജരെ ഞാന്‍ വിളിച്ചു. ആ നാല് വരികള്‍ ഉപയോഗിക്കാനും എന്‍ഒസി തന്നില്ലെങ്കിലും വേണ്ട, ധനുഷുമായി ഒന്ന് കോള്‍ കണക്റ്റ് ചെയ്യാനാണ് ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടത്. പ്രശ്‌നം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങളോട് എന്താണ് ഇത്ര ദേഷ്യമെന്നും. ആശയക്കുഴപ്പമാണെങ്കില്‍ പരിഹരിക്കണമെന്നും ഉണ്ടായിരുന്നു എന്നും നയന്‍താര പറഞ്ഞത്.

Continue Reading
To Top